Anil Aickara

രാഷ്ട്രീയം ഒരു ജോലിയല്ല, മറിച്ച് ത്യാഗമാണു. വരുമാനമാർഗ്ഗമായി രാഷ്ട്രീയത്തെ കൊണ്ടു നടക്കുന്നവർക്ക് ചുട്ട മറുപടിയായിരിക്കും നമ്മുടെ വിജയം.

തിരഞ്ഞെടുപ്പ് വിജയത്തോടെ തീരുമാനങ്ങളിൽ ഇനി ജനത്തിനു പങ്കില്ല എന്ന അഹങ്കാരം കാട്ടുന്നവർക്കു നാളെ നമ്മുടെ പ്രവർത്തനങ്ങൾ മറുപടി ആയിരിക്കും.

വളരെ സങ്കീര്‍ണമായ മുല്ലപ്പെരിയാര്‍ പ്രശ്നമാണ് ഞാന്‍ സ്ഥാനാര്‍ഥി ആയി നിങ്ങളുടെ മുന്നില്‍ വരുവാന്‍ കാരണം. മുല്ലപ്പെരിയാര്‍ തകരാതെ ഇരുന്നാല്‍ മാത്രമേ പിറവം എന്ന മണ്ഡലം ഉള്ളൂ.... നമ്മള്‍ ഒക്കെയും ഉണ്ടാവുകയുള്ളൂ . എന്റെ പോരാട്ട വഴിയിൽ മുല്ലപ്പെരിയാറില്‍ പ്രശ്നം പുതിയ അണകെട്ട് നിര്‍മ്മിക്കും വരെ എന്നും മനസ്സിലേറ്റി പ്രവർത്തിക്കും.

നിങ്ങള്‍ എന്നില്‍ വിശ്വാസം അര്‍പ്പിക്കുന്ന പക്ഷം

ഞാന്‍ മുല്ലപെരിയാര്‍ വിഷയത്തില്‍

ആദ്യ പടിയായി 'ചലോ ദില്ലി' മാർച്ച് സംഘടിപ്പിക്കും. ഇതിനായി ട്രെയിനിലെ ബോഗികൾ എംഎൽഎ എന്ന നിലയ്ക്ക് സംഘടിപ്പിച്ച് മലയാളികളുടെ മുഴുവന്‍ പ്രതിഷേധം അറിയിക്കുവാനായി ഡൽഹി യാത്ര ചെയ്യും. അങ്ങനെ ഈ വിഷയം രാജ്യത്തിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ആവും.അണപൊട്ടാം എന്ന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ 24 മണിക്കൂര്‍ നിരീക്ഷണ സംവിധാനം എത്രയും പെട്ടന്നു വയ്ക്കുവാന്‍ സമ്മര്‍ദ്ദം ചെലുത്തി വയ്ച്ചു എന്നുറപ്പ് വരുത്തും.മുല്ലപ്പെരിയാർ വിഷയത്തിൽ സർക്കാരുകളും രാഷ്ട്രീയ കക്ഷികളും കാട്ടുന്ന അലംഭാവത്തെ ഉപേക്ഷിച്ച് ജനങ്ങളെ ഭീതിയിൽ നിന്നകറ്റി സംരക്ഷണ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിനുള്ള പദ്ധതികൾ സർക്കാരുകൾക്ക് സമർപ്പിക്കും.മുല്ലപ്പെരിയാർ തകര്‍ന്നേക്കാവുന്ന പക്ഷം പ്രശ്ന ബാധിതമായേക്കാവുന്ന പ്രദേശങ്ങളിൽ രക്ഷാ പ്രവർത്തന പദ്ധതി, യുദ്ധകാല അടിസ്ഥാനത്തില്‍ നടപ്പാക്കുന്നതിനു ഹൈക്കോടതിയെ സമീപിക്കും. തുടര്‍ന്നു വായിക്കുക