1985 ജൂലൈ 24ന് പുത്തന്‍ ചിറയില്‍ തോമസിന്റെയും മേബിളിന്റെയും മൂത്തമകനായി മാവേലിക്കര താലൂക്കില്‍ ജനനം. ചങ്ങനാശേരി നാലുകോടി സെന്റ് ജോസഫ് എല്‍പി സ്‌കൂളിലും എസ് എച്ച് മൗണ്ട് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം. മാന്നാനം കെ.ഇ.കോളജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിലും കോട്ടയം പ്രസ്‌ക്ലബില്‍ നിന്ന് ജേര്‍ണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ബിരുദം പൂര്‍ത്തിയാക്കി ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നയന്‍സ്റ്റാര്‍ ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജിക്കല്‍ ലിമിറ്റഡ് എന്ന കമ്പനിയില്‍ ഡേറ്റാ കണ്‍വേറ്ററായി ജോലിയില്‍ പ്രവേശിച്ചു. കമ്പനിയുടെ ഭാഗമായി മലയാളമനോരമ, മാത്യൂഭൂമി എന്നിവിടങ്ങളില്‍ രണ്ടരവര്‍ഷക്കാലം ജോലിയെടുത്തു. പത്രപ്രവര്‍ത്തനത്തില്‍ താല്‍പര്യംതോന്നി ജോലി രാജിവെച്ച് നാട്ടിലെത്തി കോട്ടയം പ്രസ്‌ക്ലബില്‍ ജേര്‍ണലിസത്തിന് ചേര്‍ന്നു. ജന്‍മഭൂമിയില്‍ ഇന്റേണ്‍ഷിപ്പും കേരളകൗമുദി കോട്ടയം യൂണിറ്റില്‍ സബ്എഡിറ്ററായും ജോലിചെയ്തു. ഇപ്പോള്‍ കൊച്ചി ദീപികയില്‍ റിപ്പോര്‍ട്ടറാണ്. എംജി യൂണിവേഴ്‌സിറ്റിയില്‍ പിഎച്ച്ഡി ചെയ്തുകൊണ്ടിരിക്കുന്ന സുനിലാണ് സഹോദരന്‍.