Nidhin Mn
Thalassery
ഞാന്‍ ആരാണ് ?, എന്താണ് ? അതല്ലേ ചോദ്യം?.
ഞാനും തിരയുന്നത് അതാണ്. ഞാന്‍ ഇതുവരെ എന്തായിരുന്നു എന്ന് പറയാം.
ഒന്നുമായിരുന്നില്ല എന്ന് വാസ്തവം!
ഇഷ്ടമായിരുന്നു പലതും, ഇപ്പോളും.
സയന്‍സ് പഠിച്ചുതുടങ്ങിയപ്പോള്‍ യുക്തിചിന്തയേയും ചരിത്ര സത്യങ്ങളേയും വിശ്വാസപ്രമാണങ്ങള്‍ ആക്കി നിലവില്‍ ഉള്ള വ്യവസ്തിതിയെ എതിര്‍ത്തുതുടങ്ങി.
പൊറ്റക്കാടിന്റെ വഴിത്താരകളും സുഗതകുമാരിയുടെ കാഴ്ച്ചപ്പാടും എന്നിലെ യാത്രികനെ ഉണര്‍ത്തി.
ബുദ്ധന്റെ ആശയങ്ങളും, ഓഷോയുടെ ഭ്രാന്തും, നരന്റെ ജീവിതവീക്ഷണവും ചിന്തകളെ നയിച്ച നാളുകള്‍…
ആര്‍ദ്രമായ ഹൃദയത്തോടെ പൂനിലാവിനെയും, ഇളംകാറ്റിനേയും, മഴയേയും പ്രണയിച്ച ദിനങ്ങള്‍.
ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ ഞാന്‍ ഒന്നും ആയിരുന്നില്ല എന്നുള്ള തിരിച്ചറിവ്.
നേടിയതൊന്നും ഈ പുതിയ ലോകത്തിന് ആവശ്യമില്ലാത്തതാണന്നുള്ള സത്യം…
ഓടുവില്‍ ആ സത്യത്തെ അംഗീകരിക്കുമ്പോള്‍ തന്നെ സ്വയം തൃപ്തിപ്പെടുത്താനായി ഇടക്കിടെ പഴയ നാളുകളിലോട്ടൊള്ള മടക്കസഞ്ജാരം.
ഇനിയും എത്ര നാള്‍ ?… അറിയില്ല!
എങ്കിലും തേടി അലയുന്നു…
ഞാന്‍ എന്ന സത്യത്തെ…
എന്നിലെ എന്നെ…