rp unnithan

ഞാന്‍ ജനിച്ചു വളര്‍ന്ന നാട് (തുകലശ്ശേരി ) എന്‍റെ സ്വപനങ്ങള്‍ പിച്ചവെച്ചു തുടങ്ങിയത് ഇവിടെയാണ് .... പിന്നെ പിന്നെ ജിവിത യാത്രയില്‍ ഒരുപാടു ദേശങ്ങള്‍ ...എങ്കിലും എന്‍റെ തുകലശ്ശേരിയെ മറക്കാന്‍ എനിക്ക് ആവില്ല ....അതുപോലെ തുകലശ്ശേരിയെ സ്നേഹിക്കുന്നവര്‍ക്കും .....

എന്‍റെ നാടിനെ പറ്റി ഞാന്‍ പറയാം
പുന്യപുരതനമായ പലമാഹത്മ്യങ്ങളും ഉറങ്ങുന്ന നാട് എന്നൊക്കെ കേട്ടിട്ടില്ലേ അതുപോലെ ആണ് എന്‍റെ നാട്
അമ്പലങ്ങളും പള്ളികളും കൊണ്ട് അനുഗ്രഹീതമായ നാട്
ചെറിയ പാടങ്ങളും, കുന്നുകളും,അവയെ പുല്‍കി ഒഴുകുന്ന
പമ്പാ നദിയും എല്ലാം എന്‍റെ നാടിനെ സുന്ധരമുള്ളതക്കുന്നു
വൃചികമാസങ്ങളില്‍ ശരണം വിളികളാല്‍ മുഖരിതമാകുന്നു
പരുമല പള്ളിയിലേക്കുള്ള തീര്താടകരുടെ പാദങ്ങളാല്‍
പുണ്യം ആകുന്നു ....എല്ലാ മതങ്ങളും ഒന്നാണ് എന്നുപടിപ്പിച്ച
ശ്രീ നാരായണഗുരുവിന്റെ മഹത് വാക്യങ്ങള്‍ ഞങ്ങള്‍ മറ്റുള്ളവരിലേക്കും പകര്‍ന്നുകൊടുക്കുന്നു , ഞങ്ങള്‍ക്കിടയില്‍ ജാതി, മത
ചിന്തകള്‍ പടരാതെ പരസ്പരം സ്നേഹത്തോടെ ജീവിക്കുന്നു.....
ഇത് വായിക്കുന്ന പ്രിയ സുഹൃത്തേ നിങ്ങള്‍ എന്‍റെ നാട്ടിലേക്കു ഒരിക്കല്‍ വരും എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.............