Sridevi Vijayan
വര്‍ണങ്ങളും അക്ഷരങ്ങളും ഒരു പോലെ എന്റെ മനസ്സിനു പ്രിയം. അക്ഷരങ്ങളുടെ ലോകത്തില്‍ മുങ്ങിത്തപ്പി മുത്തുകളും ചിപ്പികളും തിരയുന്ന നാളുകള്‍ ചിലത്, വര്‍ണങ്ങളുടെ ഭ്രമിപ്പിക്കുന്ന മായാ ലോകത്തില്‍ മതി മറക്കുന്ന നാളുകള്‍ മറ്റു ചിലത്. വേനലും മഴയും പോലെ മനസ്സില്‍ മാറി മാറി വരുന്ന ഭാവങ്ങള്‍. ഒന്നില്‍ മുഴുകുമ്പോള്‍ മറ്റേതിനെ വിസ്മരിക്കുന്ന നാളുകള്‍. എന്തേ രണ്ടും കൂടി ഒരുമിച്ചു മനസ്സില്‍ എത്തുന്നില്ല? ചിലപ്പോള്‍ ഓര്‍ത്തു പോകാറുണ്ട്. രണ്ടും എനിക്ക് ഒരേ പോലെ പ്രിയപ്പെട്ടതാണല്ലോ.
ഒരു പക്ഷേ എന്റെ മനസ്സു അങ്ങിനെ ആയിരിക്കും. ഒന്നില്‍ ലയിക്കുമ്പോള്‍ പൂര്‍ണമായും അതിന്റെ മാത്രം അടിമയായിത്തീരുന്ന വിസ്മയം.
എന്റെ കഥകളും കവിതകളും ചിത്രങ്ങളും ഇതിലൂടെ നിങ്ങളുടെ മുന്പില് എത്തിയ്ക്കുന്നു. ചെറിയ ചെറിയ ശ്രമങ്ങള്‍ മാത്രം ആണിത്. നിങ്ങളുടെ സ്നേഹവും അനുഗ്രഹവും എന്നും കൂടെ ഉണ്ടാവുമെന്ന് വിശ്വസിക്കട്ടെ.