അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്
1945 ഡിസംബര്‍ 21-ന് വള്ളിക്കുന്നില്‍ ജനനം.
വിദ്യാഭ്യാസം :
- വള്ളിക്കുന്ന് സര്‍ക്കാര്‍ എല്‍.പി. സ്‌ക്കൂള്‍
- തിരുത്തി എയ്ഡഡ് യു.പി. സ്‌ക്കൂള്‍
- ഉമ്പിച്ചി സെക്കന്ററി ഹൈസ്‌ക്കൂള്‍ ചാലിയം
- സെന്റ് ജോസഫ്‌സ് കോളജ് - ദേവഗിരി
- റാഞ്ചി സര്‍വ്വകലാശാല, ബിഹാര്‍
പത്രപ്രവര്‍ത്തനം:
- 1969-ല്‍ ദേശാഭിമാനി പത്രാധിപ സമിതിയില്‍
- 1977-85 ഡല്‍ഹി ബ്യൂറോയില്‍
- 1986-98 ദേശാഭിമാനി അസിസ്റ്റന്റ് - അസോസിയേറ്റ് എഡിറ്റര്‍ , ദേശാഭിമാനി സബ്കമ്മറ്റിയംഗം
സി.പി.ഐ(എം) സംസ്ഥാന കമ്മറ്റിയംഗം. 1998-ല്‍ സി.പി.ഐ.എമ്മില്‍നിന്നു പുറത്താക്കി, തുടര്‍ന്ന് ദേശാഭിമാനിയില്‍നിന്നു പുറത്തുനിര്‍ത്തി. 99 ജനുവരിയില്‍ തിരിച്ചെടുക്കാന്‍ കേന്ദ്ര കണ്‍ട്രോള്‍ കമ്മീഷന്‍ ഉത്തരവിട്ടു. പാര്‍ട്ടി ഭരണഘടന ഭേദഗതിചെയ്ത് ഉത്തരവു സി.പി.ഐ.എം തടഞ്ഞു. 1998 - 2002 കാലയളവിലെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കാന്‍ 2002-ല്‍ എറണാകുളം ലേബര്‍കോടതി വിധിച്ചു. അതിനെതിരെ ദേശാഭിമാനി മാനേജുമെന്റു കൊടുത്ത അപ്പീല്‍ 2012 ജൂലൈ 27-ന് കേരള ഹൈക്കോടതി തള്ളി.
പംക്തികള്‍ :
- 2002 മുതല്‍ 2012 മെയ് വരെ മാതൃഭൂമിയില്‍ തുടര്‍ന്ന 'ഇടതുപക്ഷം'
- 2004 മുതല്‍ സൗദി അറേബ്യയിലെ ജിദ്ദയില്‍നിന്നിറങ്ങുന്ന ഗള്‍ഫിലെ ആദ്യ മലയാള പത്രമായ 'മലയാളം ന്യൂസ്' -ല്‍ തുടരുന്ന 'ശേഷം വഴിയെ'. .
പുസ്തകം :
- അറിയപ്പെടാത്ത ഇ.എം.എസ്
- കക്കയം
- കരുണാകരന്റെ രഹസ്യ യാത്ര
- സത്യവും മിഥ്യയും