Vishak Bhargavan
Kitchener, Ontario, Canada
1986 നവംബർ 14ന് എറണാകുളം ജില്ലയിലെ തിരുവാങ്കുളം എന്നാ സുന്ദര ഗ്രാമത്തിൽ ജനിച്ചു. പോലിസ് വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു അച്ഛൻ. തനി നാട്ടിൻപുറത്തുകാരിയും, സ്നേഹസ്വരൂപിണിയും, വാത്സല്നിധിയുമായ അമ്മ. കുടപിറപ്പായി ഒരു അനിയൻ ഇപ്പോൾ തിരുവനതപുരം മെഡിക്കൽ കോളേജിൽ ഹൗസ് സർജൻസി ചെയുന്നു. എന്റെ സ്കൂൾ വിദ്യാഭ്യാസം തുടങ്ങിയത് ഇടുക്കി ജില്ലയില്ലും പിന്നീടു എറണാകുളം, പാലക്കാട്, തൃശൂർ എന്നിവിടങ്ങളിലായി പല പള്ളികൂടങ്ങളിൽ ഞാൻ ഓടി നടന്നു പഠിച്ചു. പല പള്ളികൂടങ്ങളിൽ നിന്നായി ഒരുപിടി നല്ല സുഹൃത്തുക്കളെ നേടാൻ എനിക്കു സാധിച്ചു. പിന്നെ യൗവനം നിറപകിട്ടാർന്ന കലാലയകാലം ആതുരസേവനത്തിൽ ബിരുദം നേടാൻ അമൃത കോളേജ് സ്ഥിതിചെയുന്ന കൊച്ചിയെന്ന മഹാനഗരത്തിൽ ഞാൻ എത്തിച്ചേർന്നു. ആ നഗരത്തിന്റെ വേഗതയും, സൗന്ദര്യവും ജീവിതത്തിനു പുതിയമാനങ്ങൾ സമ്മാനിച്ചു. നന്മതിന്മയുടെ വേർതിരിവു ആ മഹാനഗരം എനിക്കു കാട്ടിത്തന്നു. പുതിയ ചങ്ങാതിമാരെ കിട്ടി അവരോടൊത്തു വർണ്ണശലഭമായ ഒരു കോളേജ് ജീവിതം. മറക്കാനാവാത്ത ഒരു അദ്ധ്യയായം ആ നഗരം എനിക്കു സമ്മാനിച്ചു. ബിരുധാനധരബിരുദം നേടിയത് കൊല്ലത്തെ ഉപാസന കോളേജിൽ നിന്നും. എനിക്കായി പറഞ്ഞുവച്ച പോലെ അവിടെയും ഉണ്ടായിരുന്നു ഒരുപിടി നല്ല കൂട്ടുകാർ. പിന്നിടു ഉന്നതവിദ്യഭ്യാസത്തിന്നും ജീവിതസ്വപ്നങ്ങൾ സാക്ഷാത്കരിക്കാനും കാനഡയിലേക്കു ഒരു നാൾ പറന്നു. ഇന്നും എന്നും മനസ്സിൽ സുക്ഷിക്കുന്ന ഒരായിരം നല്ല ഓർമ്മകൾ, എന്റെ ഗ്രാമം, ബാല്യം, കഥകൾ, കവിതകൾ അവയെല്ലാം ഈ ബ്ലോഗിൽ ഞാൻ കുറിക്കുന്നു.